Sunday, November 29, 2015

ഇന്നലേക്ക്‌  മുമ്പ് ,
ഞാനും  അവളും ഉണ്ടായിരുന്നു
ഇന്ന് അവളും അവളും.
പിന്നെ ഞാനും ഞാനും
പണ്ട് അവള്‍ക്കു ചിന്തകള്‍ ഉണ്ടായിരുന്നു, എനിക്കും.
പണ്ടേക്കു മുമ്പേ എനിക്കോ അവള്‍ക്കോ ചിന്തകളെ ഉണ്ടായിരുന്നില്ല.
ചിന്തകള്‍ കണ്ടുപിടിക്കപ്പെട്ടിരുന്നില്ല
ഇന്നലെ സംഭവിച്ചു
ഒളിച്ചു പോയിരുന്ന ചിന്തകള്‍ തിരികെ വന്നു.
അപ്പോള്‍, ഇന്നലെ ഗൌരവമുള്ളതായി
ഇന്നലെ മഴ ഉണ്ടായിരുന്നില്ല
ചിന്തകളില്‍ മഴ നിലച്ചിരുന്നുവല്ലോ
നിശ്ചയം, മഴ ഇനി ഉണ്ടാവും.
ഇന്നലെ ഇന്നായി മാറുന്നു.
പുതിയ വാതിലുകള്‍ തുറക്കപ്പെടുന്നു.